
The Fall എന്നത് Northern Ireland ലെ ഫോൾ സ്ട്രീറ്റാണ്. കത്തോലിക്കൻ നഗരമായ ബെൽഫാസ്റ്റിലെ താരതമ്യേനെ പുരോഗമനവാദികൾ ഉള്ളയൊരു neighborhood. അൽബേർ കമ്യൂവിന്റെ പ്രസിദ്ധ നോവലിന്റെ പേരും അതുതന്നെ. പാരീസിലെ പ്രസിദ്ധനായ ഡിഫെൻസ് ലോയർ Jean-Baptiste Clamence, ഒരു മുഴുനീള കുടിയനും ആംസ്റ്റർഡാമിൽ തെരുവുതെണ്ടിയായി പരിണമിചെത്തുന്നതിന്റെയും അബ്‌സേഡ് പുരാവൃത്തം. The Fall എന്നാൽ ആ പഴയ ആദിപാപകഥയിലുമെത്താം. പാപത്തിനുശേഷം ഭൂമിയിലേക്ക് വന്നുവീണ മനുഷ്യന്റെ അപകർഷതയിലേക്ക്, മിൽട്ടൺ പറഞ്ഞപോലെ നഷ്ടസ്വർഗ്ഗത്തിന്റെ കുറ്റബോധത്തിലേക്ക് ഒരു ചൂണ്ടുപലക കൂടിയാണ് "ദി ഫോൾ".
ബ്രിട്ടീഷ് ടിവി റൈറ്റർ Allan Cubbit ആണ് The Fall ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ബെൽഫാസ്റ്റിലെ ഫോൾ സ്ട്രീറ്റിന് ചുറ്റുമുള്ള neighborhoods ൽ നടക്കുന്ന കൊലപാതകങ്ങളും പോലീസ് അന്വേഷണവും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരുപാട് മറ്റുസന്ദർഭങ്ങളുമാണ് സീരീസിന്റെ കാതൽ. ബട്ട് പ്രഖ്യാപിത സീരിയൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ഫോർമുലയായ whodunit (കഥയുടെ അന്ത്യത്തിൽ മാത്രം കുറ്റവാളിയെ കണ്ടെത്തുന്നത്) ഇൽ നിന്നും വ്യത്യസ്തമായി ഇവിടെ കൊലപാതകിയെ സീരിസിന്റെ ഇൻട്രോ സീക്വെൻസിൽ തന്നെ കാണിച്ചുതരുന്നുണ്ട്.അവിടുന്നങ്ങോട്ട് ഒരു സ്ഥിരസാന്നിധ്യമായി കൊലപാതകിയായ Paul Spector (Jamie Dornan) കഥയിൽ പ്രോഗ്രസ്സ് ചെയ്യുന്നു. സ്‌പെക്ടർ നടത്തുന്ന കൊലപാതകങ്ങളെ പറ്റിയുള്ള അന്വേഷണം ലീഡ് ചെയ്യുന്നത് Detective Superintendent Stella Gibson (Gillian Anderson).
കൊലപാതകിയെ പിന്തുടരുന്നതോടൊപ്പം സ്റ്റെല്ല അത്തരം പാതകങ്ങൾക്ക് പിന്നിലെ സൈക്കോളജിക്കൽ ഫാക്റ്റേഴ്‌സ് അന്വേഷിച്ചുള്ള ഒരു ഡീറ്റൈൽട് ക്യാരക്റ്റർ സ്റ്റഡി കൂടിയാണ് നടത്തുന്നത്. അതിനാൽ ആര് എന്നതിനേക്കാൾ എന്തുകൊണ്ട് എന്ന ചോദ്യമാണ് കഥാസന്ദർഭങ്ങളിലൂടെ,വിവിധ കഥാപാത്രങ്ങളിലൂടെ തെളിഞ്ഞുവരുന്നത്. അതുകൊണ്ട് The Fall ഒരു whodunit നുപരി ഒരു whydunit ആണ് എന്നാണ് കുബിറ്റ്‌ന്റെ പക്ഷം.
മുന്നേ പറഞ്ഞപോലെ കഥാതന്തുവിലോ,പ്രധാന കഥാപത്രങ്ങളിലോ മാത്രമായി ഒതുങ്ങുന്നില്ല The Fall. സ്‌പെക്ടറിന്റെ ഭാര്യ Sally, കുട്ടികൾ, ഭാര്യയുടെ കുടുംബം, കുട്ടികളെ ബേബിസിറ്റ് ചെയ്യാൻ വരുന്ന Katie, കേറ്റിക്ക് സ്‌പെക്ടറിനോടുള്ള അപകടകരമായ ബന്ധം, ഒരു ബെറീവ്മെന്റ് കൗണ്സലർ എന്ന നിലയിൽ
സ്‌പെക്ടർ ഡീൽ ചെയ്യുന്നവർ, സ്റ്റെല്ലയുടെ സഹപ്രവർത്തകർ, ബോസ് Burns, അങ്ങേരുമായുള്ള വളരെ ഇന്റെറസ്റ്റിങ് ആയിട്ടുള്ള ബന്ധം, സ്റ്റെല്ലയുടെ തുറന്ന ലൈംഗികബന്ധങ്ങൾ, അന്വേഷണത്തിനിടയിൽ വന്നുപോവുന്ന പല കഥാപാത്രങ്ങൾ അങ്ങനെ ക്യാൻവാസ് വളരെ വളരെ വലുതാണ്. അതുകൊണ്ട് തന്നെ ക്രൈം ജോണറിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഗതിവേഗം ഇതിനില്ല. അതിലുപരി പോലീസ് അന്വേഷണത്തിലെ സകല നൂലാമാലകളും, സമയതടസ്സങ്ങളും ഉൾക്കൊള്ളിച്ചതുകൊണ്ട് നരെറ്റീവ് വളരെ യഥാർത്ഥമാണ്. കൊലപാതകങ്ങളുടെ ഡീറ്റൈൽട് ആയ ചിത്രീകരണങ്ങളില്ലെങ്കിലും, കൊലപാതകിക്ക് അമാനുഷപരിവേഷമില്ലെങ്കിലും, അന്വേഷണോദ്യോഗസ്ഥ നയിക്കുന്ന സ്റ്റണ്ട് രംഗങ്ങളില്ലെങ്കിലും The Fall ത്രില്ലിംഗ് ആവുന്നത് അതുകൊണ്ടാണ്.
സ്റ്റെല്ലയായി വേഷമിട്ട Gillian Anderson ഒരു ഇന്റർവ്യൂവിൽ പറഞ്ഞു: "Allan Cubbit's writing... its so nuanced, sympathetic and humane".ഒരുപാട് കഥാപാത്രങ്ങൾ, ഒരുപാട് കഥാസന്ദർഭങ്ങൾ, പോലീസ് പ്രൊസീജ്യർസ്, ബെൽഫാസ്റ്റ് നഗരമെന്ന ലാൻഡ്സ്കെയ്പ്, അതിന്റെ കത്തോലിക്കൻ പരിസരം, സാമൂഹികബന്ധങ്ങൾ, മൂല്യങ്ങൾ, എല്ലാത്തിനുമുപരി കാലികമായ രാഷ്ട്രീയസംഭവങ്ങളുമായി അന്വേഷണം ഇടകലരുന്നത് തുടങ്ങി കുബിറ്റ് എഴുത്തിൽ കാണിച്ച സൂക്ഷ്മതക്കൊരു ഹൈ ഫൈവ്.
ബെൽജിയൻ ഡയറക്ടർ Jakob Verbruggen ന്റെ ഡയരക്ഷൻ കുബിറ്റിന്റെ എഴുത്തിനൊത്ത് ഒഴുകുന്നുണ്ട്. സ്റ്റാറ്റിക് ഷോട്ടുകളേക്കാൾ ഒരു നിശ്ചിത ആക്ഷൻ നടക്കുന്ന സ്‌പെയ്‌സിനകത്ത് വളരെ സട്ടിൽ ആയി നടക്കുന്ന ക്യാമറ മൂവ്മെന്റ്സാണെന്നു തോന്നുന്നു വെർബ്രൂഗ്ഗന്റെ ഒരു സിഗ്നേച്ചർ. കാഴ്ചകൾ വളരെ സ്പഷ്ടമാണ്. കഥാഗതിയിൽ നിന്നോ കഥാപാത്രമനശ്ശാസ്ത്രത്തെ പൊളിച്ചുകാണിക്കുന്ന രീതിയിൽ ഓവർഡ്രമാറ്റിക് ആയി ഡൈവേർട്ട് ചെയ്യുകയോ ഇല്ല. വളരെ കൗതുകമുണർത്തുന്ന ബ്രൈറ്റ് ലൈറ്റിംഗ്, ലോ കോൺട്രാസ്റ്റ് കളർസ് ആണ് മറ്റ് ചിലത്. There's a polishness to it, but never to the extend of undermining the raw texture of the plot. സ്‌പെക്ടറിനും സ്റ്റെല്ലക്കും ഓരോ എപ്പിസോഡിന്റെ തുടക്കത്തിലും വളരെ peculiar ആയ ഒരു ഇൻട്രോ നൽകാൻ ഡയറക്ടർ ശ്രദ്ധിച്ചിട്ടുണ്ട്. ആദ്യസീസണിന്റെ അവസാനത്തോടെ വെർബ്രൂഗ്ഗൻ ക്രിയേറ്റ് ചെയ്ത ടെമ്പ്ലേറ്റ് പിന്തുടർന്ന് സംവിധാനവും കുബിറ്റ് തുടർന്നങ്ങോട്ട് ഏറ്റെടുത്തിരുന്നു.
പൊതുവെ ക്രൈം ഇൻവെസ്റ്റിഗേഷൻ വർക്കുകളോട് വലിയ താല്പര്യമുള്ള വ്യക്തിയാണ് ഞാൻ.ഈയൊരു ജോണറിൽ തന്നെ whodunit കളോടുള്ള ഇഷ്ടം കുറഞ്ഞുതുടങ്ങിയിരുന്നു. കുറ്റവാളി ആര് എന്നതിനേക്കാൾ എന്തിന് എന്ന ചോദ്യമുണർത്തുന്ന ക്യാരക്ടർ സ്റ്റഡീസിനോട് ഏറെയിഷ്ടം. അങ്ങനെയൊരിക്കൽ ഗൂഗിളിൽ ക്രൈം സീരീസ് തപ്പിനോക്കിയപ്പോ തടഞ്ഞതാണ് The Fall. ആദ്യസീൻ തൊട്ട് പിടിച്ചിരുത്തിക്കളഞ്ഞ ചുരുക്കം സീരീസിൽ ഒന്നായി ഇപ്പൊ ഇത് മാറി (മറ്റൊന്ന് ഫാർഗോയും മൈൻഡ്ഹണ്ടറുമാണ്). പൊതുവെ എഴുതാൻ മടിയനായ വ്യക്തിയാണെങ്കിലും ഈ സീരിസിനെ പറ്റി തോന്നിയ വിവരങ്ങൾ പങ്കുവെക്കണമെന്ന് തോന്നി.ഇതിന്റെ പേരിൽ നിന്നുതുടങ്ങുന്നു ആ കൗതുകം. എപ്പിസോഡുകളുടെ പേര് ഗൂഗിളിൽ വെവ്വേറെ ടൈപ്പ് ചെയ്ത് നോക്കിയാണ് Paradise Lost ഉം ആദിപാപവും ഒക്കെ ക്ലിയർ ആകുന്നത്.ഈ പോസ്റ്റ് വായിച്ചു The Fall കാണുന്ന മറ്റൊരാൾ ഗംഭീരമായ പുതിയ നിരീക്ഷണങ്ങളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു, നൻട്രി.
Comments
Post a Comment