മരണം, മാജിക്കൽ റിയലിസം, സിനിമ: മാർക്കേസും കുറോസോവയും കണ്ടുമുട്ടുമ്പോൾ...!

മരണം മാർക്കേസിനെ അത്യന്തം മഥിച്ചിരുന്ന ഒരു വിഷയമാണെന്നുതോന്നുന്നു. അതുകൊണ്ടാണല്ലോ തന്റെ നോവലുകളിനൊന്നിന് 'Chronicle of a Death Foretold' എന്ന് പേര് കൊടുക്കുന്നത്. 'Love in the Time of Cholera' ആരംഭിക്കുന്നത് തന്നെ ജുവനാൽ അർബിനോയുടെ സുഹൃത്തിന്റെ മരണത്തോടെയാകുന്നതും, വരാനിരിക്കുന്ന മരണമാണ് തന്നെ ഒറ്റപ്പെടുത്തുന്നതെന്ന് 'No One writes to the Colonel' ൽ നായകൻ കേണലിന് തോന്നുന്നതുമൊന്നും യാദൃച്ഛികമല്ല. 'The General and His Labrynth' സൈമൺ ബൊളിവറിന്റെ അവസാനനാളുകളുടെ കഥയാണ്, 'The Autumn of the Patriarch' ആരംഭിക്കുന്നതോ പേരറിയാത്ത ആ സ്വേച്ഛാധിപതിയുടെ മരണത്തോടെയും! (ഏകാന്തതയുടെ നൂറുവർഷങ്ങളും കോളറക്കാലത്തെ മരണവും ചേർക്കുന്നില്ല. ഈ പോസ്റ്റിനൊരു അവസാനം വേണമല്ലോ) അതേ, മരണം മാർക്കേസിനെ വിടാതെ പിന്തുടർന്ന ഒരു ദുഃസ്വപ്നമായിരുന്നിരിക്കണം!

ഗാബോ തന്റെ ജേണലിസ്റ്റിക് ജീവിതകാലത്ത് ബൊഗോട്ടയിൽ സിനിമാനിരൂപകനായി വർക്ക്‌ ചെയ്തതായി പലയിടങ്ങളിലും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രിയസംവിധായകരിലൊരാളായിരുന്നു കുറോസാവ. വർഷങ്ങൾക്ക് ശേഷം, നോവലിസ്റ്റായി പേരെടുത്ത കാലത്ത് മാർക്കേസ് ജാപ്പനീസ് മാസ്റ്ററെ കണ്ടുമുട്ടുന്നുണ്ട് (ഒക്ടോബർ 1990). മണിക്കൂറുകൾ നീണ്ട സംഭാഷണത്തിനിടയിൽ കുറോസാവ ചോദിക്കുന്നു:

'Kurosawa: Allow me, first, a question: Did you see my film "Red Beard?"
Marquez: I have seen it six times in 20 years and I talked about it to my children almost every day until they were able to see it. So not only is it the one among your films best liked by my family and me, but also one of my favorites in the whole history of cinema.
Kurosawa: "Red Beard" constitutes a point of reference in my evolution. All of my films which precede it are different from the succeeding ones. It was the end of one stage and the beginning of another.
Marquez: That is obvious. Furthermore, within the same film there are two scenes that are extreme in relation to the totality of your work, and they are both unforgettable; one is the praying mantis episode, and the other is the karate fight in the hospital courtyard.'

കുറോസാവ ഒരു നിമിഷം മൗനിയാകുന്നു. പൂർണാർത്ഥത്തിൽ തന്നെ തിരിച്ചറിയുന്ന, മറ്റൊരു വ്യക്തിത്വത്തോടുള്ള ആഴത്തിലുള്ള ആദരവ്!!!
അതിമനോഹരമാണ് ഈ സംഭാഷണം. സാഹിത്യവും,സിനിമാനുവർത്തനങ്ങളും(filmic adaptations of literary works), Historical memory and amnesia, ഹിരോഷിമ നാഗസാക്കി അനുഭവങ്ങളും അതിന്റെ തീരാനോവും നഷ്ടങ്ങളും, ആണവായുധവും ആണവോർജവും തമ്മിലുള്ള പ്രായോഗികവൈരുധ്യങ്ങളും സങ്കീർണതകളും ഒക്കെയായി അതിങ്ങനെ നീളുന്നു.

Adaptations ഒരുപാട് ചെയ്തിട്ടുള്ള വ്യക്തിയാണ് കുറോസാവ. സാഹിത്യരൂപത്തിൽ നിന്നുമുള്ള അനുവർത്തനങ്ങൾക്ക് സിനിമാറ്റിക് രൂപം കൈവരുന്നതിലുണ്ടാവുന്ന പാകപ്പിഴകളെ പറ്റി ഒരിടത്ത് കുറോസാവ പറയുന്നത്:
'...Directors who make films halfway may not realize that it is very difficult to convey literary images to the audience through cinematic images. For instance, in adapting a detective novel in which a body was found next to the railroad tracks, a young director insisted that a certain spot corresponded perfectly with the one in the book. "You are wrong," I said. "The problem is that you have already read the novel and you know that a body was found next to the tracks. But for the people who have not read it there is nothing special about the place." That young director was captivated by the magical power of literature without realizing that cinematic images must be expressed in a different way.'

ജീവിതത്തിൽ നിന്നും സിനിമയിലേക്ക് പകർത്താൻ പ്രയാസമുള്ള ഏതെങ്കിലും അനുഭവമോ ചിത്രമോ മനസ്സിലുണ്ടോ എന്ന മാർക്കേസിന്റെ മറുചോദ്യത്തിന് കുറോസാവയുടെ ഉത്തരം അതിഗംഭീരമാണ്:
'Yes. That of a mining town named Ilidachi, where I worked as an assistant director when I was very young. The director had declared at first glance that the atmosphere was magnificent and strange, and that's the reason we filmed it. But the images showed only a run-of-the-mill town, for they were missing something that was known to us: that the working conditions in (the town) are very dangerous, and that the women and children of the miners live in eternal fear for their safety. When one looks at the village one confuses the landscape with that feeling, and one perceives it as stranger than it actually is. But the camera does not see it with the same eyes.'

ഇവിടെ മൗനിയാകുന്നത് മാർക്കേസാണ്. ഗതികേട് കൊണ്ട് ജീവിതാവസാനം വരെ മരണമെന്ന അരക്ഷിതബോധത്തെ പേറുന്ന ഒരു ജനതയെ അറിഞ്ഞ മറ്റൊരു മനുഷ്യനിതാ തന്റെ മുന്നിൽ!
മുന്നോട്ടുനീങ്ങുന്തോറും സംഭാഷണം കൂടുതൽ ഇരുണ്ടതാവുകയാണ്. 'Rhapsody in August' എന്ന തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങളെ പറ്റി പറയുന്നൊരിടത്ത് കുറോസാവ തന്റെ എക്കാലത്തെയും പ്രധാനചിന്താവിഷയങ്ങളിലേക്ക് കടക്കുന്നു:
'What I would like to convey is the type of wounds the atomic bomb left in the heart of our people, and how they gradually began to heal. I remember the day of the bombing clearly, and even now I still can't believe that it could have happened in the real world. But the worst part is that the Japanese have already cast it into oblivion.'

ഹിരോഷിമ, നാഗസാക്കി സംഭവങ്ങൾ തങ്ങളുടെ Historical memoryയിൽ നിന്നുതന്നെ മായ്ച്ചുകളയാൻ ശ്രമിക്കുന്ന ജാപ്പനീസ് സമൂഹത്തെ കുറോസാവ കാണുന്നത് ദുരന്തങ്ങളും യുദ്ധങ്ങളും മാരികളും കൂട്ടകൊലപാതകങ്ങളും മൂലം നശിച്ചുതീർന്ന ഒരു post-apocalyptic സമൂഹമായാണ്(Ran എന്ന സിനിമയോർക്കാം). ഇതിനോടനുബന്ധിച്ച് മാർക്കേസിന്റെ ചോദ്യവും കുറോസാവയുടെ മറുപടിയും നോക്കൂ:
'Marquez: What does that historical amnesia mean for the future of Japan, for the identity of the Japanese people?
Kurosawa: The Japanese don't talk about it explicitly. Our politicians in particular are silent for fear of the United States. They may have accepted (President Harry) Truman's explanation that he resorted to the atomic bomb only to hasten the end of the World War. Still, for us, the war goes on. The full death toll for Hiroshima and Nagasaki has been officially published at 230,000. But in actual fact there were over half a million dead. And even now there are still 2,700 patients at the Atomic Bomb Hospital waiting to die from the after-effects of the radiation after 45 years of agony. In other words, the atomic bomb is still killing Japanese.'

ഒരു മഹാദുരന്തം, അത് സംഭവിച്ചു വർഷങ്ങൾക്ക് ശേഷവും ഒരു നാടിനെ വേട്ടയാടുന്നു, ട്രോമയുടെ രൂപത്തിലും പലപ്പോഴും ഭൗതികമായിട്ടുതന്നെയും!(നാഗസാക്കി പട്ടണം തുടക്കത്തിൽ അമേരിക്കൻ പൈലറ്റുമാരുടെ ലക്ഷ്യസ്ഥാനമായിരുന്നില്ല. Kita Kyushu എന്ന മിലിറ്ററി ആസ്ഥാനം മേഘങ്ങളാൽ മൂടപ്പെട്ട് നിന്നതിനാൽ, 1945 ഓഗസ്റ്റ് 9 ന് ന്യുക്ലിയർ ബോംബിടാൻ പോർവിമാനങ്ങൾ കണ്ട ഈസി ടാർഗറ്റ് ആണ് നാഗസാക്കി!
😓)





സംഭാഷണം മുറുകുന്നതിനിടെ കുറോസാവ പറയുകയാണ്,

'Human beings will be more human when they realize there are aspects of reality they may not manipulate. I don't think we have the right to generate children without anuses, or eight-legged horses, such as is happening at Chernobyl. But now I think this conversation has become too serious, and that wasn't my intention.'

മനുഷ്യനെയും മനുഷ്യത്വത്തെയും എല്ലാറ്റിലുമുപരി തങ്ങളെ രണ്ടുപേരെയും ഒരേപോലെ മഥിക്കുന്ന മരണത്തെയും പറ്റിയുള്ള ഈ ചർച്ച അവസാനിക്കില്ലെന്ന് തിരിച്ചറിഞ്ഞ കുറോസാവയോട്‌ ഗാബോയുടെ മറുപടി:
'We've done the right thing. When a topic is as serious as this, one can't help but discuss it seriously...'

ഇങ്ങനെയവസാനിക്കുകയാണ് ആ ഹെവി ഡിബേറ്റ്! ജീവിതവീക്ഷണങ്ങളിൽ ഇരുണ്ട ഭാഗങ്ങളൊരുപാടുള്ള രണ്ടുപേരായിരുന്നു മാർക്കേസും കുറോസാവയും.അതിന്റെ ഷെയ്ഡുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നുവെന്ന് ഈ സംഭാഷണം തന്നെ തെളിയിക്കുന്നുണ്ട്. പക്ഷേ മരണവും അതിനോടനുബന്ധിയായ സകലതും ഇരുവരെയും ഒരേപോലെ അലട്ടി.ഒരാളതിന്റെ സാമൂഹികതലത്തെ തുറന്നുകാണിച്ചു, മറ്റേയാളതിന്റെ വയക്തികമായ വേദനയും ഒറ്റപ്പെടലും തിരഞ്ഞുപോയി.

ഒരെഴുത്തുകാരനെന്ന നിലയിൽ തന്റെ ബോധത്തെ കുറോസാവാ സിനിമകൾ സ്വാധീനിച്ചതായി മാർക്കേസ് പലയിടങ്ങളിലായി പറഞ്ഞിട്ടുണ്ട്. 'Ran', 'Red Beard', 'Ikiru', 'Throne of Blood' സിനിമകളെ പലപ്പോഴായി റെഫർ ചെയ്യുന്നുമുണ്ട്. 6 മണിക്കൂറിനുമുകളിലായി നടന്ന ഈ സംഭാഷണം തന്റെ സെൻസിബിലിറ്റിയെ എങ്ങനെയൊക്കെ ഷെയ്പ് ചെയ്‌തെന്ന് ഗാബോ ഒരിടത്തും പറഞ്ഞതായി കണ്ടിട്ടില്ല. പക്ഷേ, ഇരുവരുടെയും ആസ്വാദകരെന്ന നിലയിൽ ഈ അഭിമുഖം/ചർച്ച/സംഭാഷണം എല്ലായാർത്ഥത്തിലും നമുക്കൊരു വലിയ മുതൽക്കൂട്ടാണ്.

(സംഭാഷണത്തിന്റെ ലിങ്ക്: https://www.latimes.com/.../la-xpm-1991-06-23-ca-2154...)

Comments